ഹൈപ്പർടെൻഷൻ കുട്ടികളെയും ബാധിക്കുമെന്ന് പഠനം. സ്വീഡനിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനുപിന്നിൽ. അമിതവണ്ണക്കാരായ കുട്ടികളേയും കൗമാരക്കാരേയുമാണ് ഹൈപ്പർടെൻഷൻ കൂടുതലായി ബാധിക്കുന്നതെന്ന് പഠനത്തിൽ കണ്ടെത്തി. അമിതവണ്ണം കുറയ്ക്കാനുള്ള മാർഗങ്ങൾ സ്വീകാരിച്ചാൽ ഹൈപ്പർടെൻഷനും മറ്റ് അനുബന്ധരാേഗങ്ങൾ കുറയ്ക്കാൻ കഴിയുമെന്ന് പഠനം പറയുന്നു. കൂടാതെ കുട്ടിക്കാലത്തുതന്നെ ആരോഗ്യകരമായ ഭക്ഷണവും ജീവിതശൈലിയും സ്വീകാരിച്ചാൽ രക്തസമ്മർദത്തെ പ്രതിരോധിക്കാൻ കഴിയുമെന്നും ഗവേഷകർ പഠനത്തിൽ കൂട്ടിച്ചേർത്തു. മുതിർന്നവരിൽ അടിവയറിലും അരക്കെട്ടിനു ചുറ്റും അടിയുന്ന കൊഴുപ്പ് ഹൈപ്പർടെൻഷന് കാരണമാകുമെന്ന് ഗവേഷകർ പഠനത്തിൽ പറയുന്നു. 1948-നും 1968-നും ഇടയിൽ ജനിച്ച 1,683 പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. മെയ് മാസത്തിൽ വെനീസിൽ വച്ചുനടക്കുന്ന യൂറോപ്യൻ കോൺഗ്രസിൽ പഠനം അവതരിപ്പിക്കും. സ്വീഡനിൽ നിന്നുള്ള പോപ്പുലേഷൻ സ്റ്റഡിയെ ആധാരമാക്കിയാണ് ഗവേഷകർ പഠനം നടത്തിയത്.