കൊച്ചി: ഫുട്ബോളില്‍ ഒരു ടീമും താരങ്ങളും ആരാധകരും തമ്മില്‍ ഇത്രയും അധികം ആത്മബന്ധം മറ്റെങ്ങും കാണാന്‍ സാധിക്കില്ല. ആര്‍ക്കും വിശ്വസിക്കാനും സങ്കല്‍പ്പിക്കാനും സാധിക്കുന്നതിനപ്പുറത്താണ് കേരളാ ബ്ലാസ്റ്റേഴ്സ് എന്ന ടീമും അതിലെ അംഗങ്ങളും ലക്ഷക്കണക്കിന് വരുന്ന ആരാധകരുമായുള്ള ബന്ധം. കിരീടം നേടാന്‍ ആയില്ലെങ്കിലും ഇപ്പോള്‍ ഈ ബന്ധം ഒന്നു കൂടി വ്യക്തമാവുകയാണ്.
ഐ.എസ്.എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ കന്നി കിരീടം നഷ്ടമാകാന്‍ ഇടയാക്കിയ തന്റെ പെനാല്‍റ്റി മിസിന് മാപ്പപേക്ഷിച്ച് സെന്‍ട്രിക്ക് ഹെങ്ബര്ഗ്. ട്വിറ്ററിലൂടെയാണ് താരം മാപ്പപേക്ഷ നടത്തിയത്.
i am so sorry for lost this trophy for the second time. and sorry to have miss my penalty. it was great season. love you so much . thanks
— Cedric Hengbart (@CHengbart) December 18, 2016
എന്നാല്‍ ഹെങ്ബര്‍ട്ടിന്റെ മാപ്പപേക്ഷ ആരാധകര്‍ തള്ളി കളഞ്ഞു. ഒന്നുമല്ലാത്തെ കേരളബ്ലാസ്റ്റേഴ്സിനെ ഫൈനല്‍ പടി കയറ്റിയത് നിങ്ങളാണ്, വല്യേട്ടാ നിങ്ങള്‍ മാപ്പ് അപേക്ഷിക്കരുത്, ഞങ്ങള്‍ക്ക് അത് താങ്ങാനാകില്ല, ഞങ്ങള്‍ നിങ്ങളെ വളരെയേറെ സ്നേഹിക്കുന്നു. ഒരു ആരാധകന് ട്വിറ്ററില്‍ കുറിച്ചു.
@CHengbart Nevr say sorry..!! You took us into Final..
Penalty is all abt luck.. @kbfc_fans Want to see u here in yellow again..! Thank you— bilal muhammed np (@np_bilal) December 19, 2016
ഇത്തരത്തില്‍ നൂറുകണക്കിന് ആളുകളാണ് വൈകാരികമായി ഇത്തരത്തില്‍ പ്രതികരിച്ചിരിക്കുന്നത്. ഈ പ്രതിരോധം വരും സീസണിലും തങ്ങളുടെ സ്വന്തം ബ്ലാസ്റ്റേഴ്സിന്റെ വല കാക്കാന്‍ ഉണ്ടാകണം എന്നും ആരാധകര്‍ പറയുന്നു.
@CHengbart We love you dear #valyettan.please dont say sorry to us.we proud of you.please be there in our defense next season.#Big brother
— Nevin George (@reachnevi) December 19, 2016
കൊല്‍ക്കത്തയ്ക്കെതിരായ ഫൈനലില്‍ ഫ്രഞ്ച് ഡിഫന്‍ഡറായ ഹെങ്ബര്‍ട്ടിന്റെയും സെനഗല്‍ താരം എല്‍ഹാജി എന്‍ഡോയെയുടെയും പിഴച്ച പെനാല്‍റ്റികളാണ് ബ്ലാസ്റ്റേഴ്സിന് തോല്‍വി സമ്മാനിച്ചത്. എന്‍ഡോയെ എടുത്ത മൂന്നാം കിക്ക് ബാറിന് മുകളിലൂടെ പറന്നപ്പോള്‍ ഹെങ്ബര്‍ട്ടിന്റെ കിക്ക് ദിശ തെറ്റി ഡൈവ് ചെയ്ത കൊല്‍ക്കത്ത ഗോളി ദേബ്ജിത്തിന്റെ കാലില്‍ തട്ടിത്തെറിക്കുകയായിരുന്നു. അവസാന കിക്കെടുത്ത ജുവല്‍ റാജ പന്ത് ലക്ഷ്യത്തിലെത്തിച്ച് കൊല്‍ക്കത്തയ്ക്ക് രണ്ടാം ഐ.എസ്.എല്‍. കിരീടം സമ്മാനിക്കുകയും ചെയ്തു.
ഇതോടെ കരിയറില്‍ ഒരിക്കലും കിരീടം നേടാത്ത താരം എന്ന റെക്കോര്‍ഡ് അദ്ദേഹം ഇവിടെയും ആവര്‍ത്തിക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് ഹെങ്ബര്‍ട്ട് അംഗമായ ബ്ലാസ്റ്റേഴ്സ് ടീം ഫൈനലില്‍ കൊല്‍ക്കത്തയോട് തോല്‍ക്കുന്നത്.