നാൽപതിനുമുമ്പ് പുകവലി നിർത്തുന്നത് അകാലമരണ സാധ്യത കുറയ്ക്കും പഠന റിപ്പോർട്ട്

നാൽപതിനുമുമ്പേ പുകവലി നിർത്തുകയാണെങ്കിൽ പുകവലിക്കാത്തവരെപ്പോലെ ആയുർദൈർഘ്യമുണ്ടാകുമെന്ന് പഠന റിപ്പോർട്ട്. NEJM എവിഡൻസ് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ടൊറന്റോ സർവകലാശാലയിലെ ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. അമേരിക്ക, ബ്രിട്ടൻ, കാനഡ, നോർവേ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 1.5 ദശലക്ഷം പേരുടെ ആരോ​ഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. പതിനഞ്ചുവർഷത്തോളം ഇവരുടെ വിവരങ്ങൾ ശേഖരിച്ചു. ഒരിക്കലും പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിശീലമുള്ള നാൽപതിനും എഴുപത്തിയൊമ്പതിനും ഇടയിൽ പ്രായമുള്ളവരിൽ മരണസാധ്യത മൂന്ന് മടങ്ങു കൂടുതലെന്ന്‌ പഠനത്തിൽ കണ്ടെത്തി. മുൻപ് പുകവലിച്ചിരുന്ന, പിന്നീട് നിർത്തിയവരിൽ ശ്വാസകോശസംബന്ധമായ രോ​ഗങ്ങളും കുറയുന്നതായി ഗവേഷകർ പഠനത്തിലൂടെ വ്യക്തമാക്കുന്നു.