മാധ്യമ – സന്നദ്ധ പ്രവർത്തനങ്ങൾക്കും മികച്ച ഡോക്ടർമാർക്കുമുള്ള അവാർഡുകൾ പ്രഖ്യാപിച്ച് കെ ജി എം ഒ എ. ജനുവരി 20, 21 തീയതികളിൽ മൂന്നാർ ചിന്നക്കനാലിൽ വെച്ച് നടക്കുന്ന കെജിഎംഒഎയുടെ 57-ാമത് സംസ്ഥാന സമ്മേളനം ബഹു. ആരോഗ്യ- കുടുംബക്ഷേമ വകുപ്പു മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. പ്രസ്തുത സമ്മേളനത്തിൽ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മികച്ച റിപ്പോർട്ടിംഗിന് ഡോ: എം.പി. സത്യനാരയണൻ്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ അവാർഡ്, ആരോഗ്യ മേഖലയിൽ നടത്തിയ പ്രശംസനീയമായ സന്നദ്ധ പ്രവർത്തനത്തിന് (വ്യക്തികൾക്ക്/ സംഘടനകൾക്ക്) നൽകുന്ന ഡോ. എസ്.വി.സതീഷ് കുമാർ മെമ്മോറിയൽ അവാർഡ് എന്നിവയും സൂപ്പർ സ്പെഷ്യാലിറ്റി, സ്പെഷ്യാലിറ്റി, അഡ്മിനിസ്ട്രേറ്റിവ്, ജനറൽ വിഭാഗങ്ങളിൽ മികച്ച സേവനം കാഴ്ച വച്ച ഡോക്ടർമാർക്കുള്ള അവാർഡുകളും വിതരണം ചെയ്യും. അക്കാഡമിക് മേഖലയിൽ മുന്നിട്ടു നിൽക്കുന്ന കെ.ജി.എം.ഒ എ അംഗങ്ങളുടെ കുട്ടികൾക്കുള്ള അവാർഡും സമ്മേളനത്തിൽ വിതരണം ചെയ്യും. ഈ വർഷത്തെ ഡോ. എം. പി. സത്യനാരായണൻ മെമ്മോറിയൽ മാധ്യമ അവാർഡിനർഹ റിപ്പോർട്ടർ ടി വി മാധ്യമ പ്രവർത്തക ശ്രീമതി പി.ആർ. പ്രവീണയാണ്. 25000/- രൂപയും പ്രശംസാപത്രവുമുൾപ്പെടുന്നതാണ് അവാർഡ്. ആരോഗ്യരംഗത്തെ മികച്ച സന്നദ്ധപ്രവർത്തനത്തിനുള്ള ഡോ.എസ്. വി സതീഷ് കുമാർ മെമ്മോറിയൽ അവാർഡ്ന് അർഹനായിരിക്കുന്നത് ശ്രീ സത്യൻ മായനാട് ആണ്. 20000 രൂപയും പ്രശംസാപത്രവുമാണ് അവർഡ്. കൂടാതെ കേരളത്തിലെ ആരോഗ്യവകുപ്പിന് കീഴിൽ മികച്ച സേവനം കാഴ്ചവച്ച ഡോ.ഗുജ്റാൾ.പി, ഡോ: ആശാ ദേവി, ഡോ. സന്ദീപ്. വി. ഷേണായ്, ഡോ. രാജി രാജൻ,ഡോ. അനൂപ്. സി.ഒ എന്നീ ഡോക്ടർമാരും അവാർഡിന് അർഹരായിട്ടുണ്ട്. 2024 ജനുവരി 20 ന് 2 മണിക്ക് സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ബഹുമാനപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് അവാർഡുകൾ വിതരണം ചെയ്യും.