കോവിഡ് വാക്സിൻ യുവാക്കളിൽ പെട്ടെന്നുള്ള മരണസാധ്യതാ കുറയ്ക്കുമെന്ന് ഐ.സി.എം.ആർ പഠനഫലം

കോവിഡ് വാക്സിൻ യുവാക്കളിൽ പെട്ടെന്നുള്ള മരണസാധ്യതാ കുറയ്ക്കുമെന്ന് ഐ.സി.എം.ആർ പഠനഫലം. കുറഞ്ഞത് ഒരു ഡോസ് വാക്സിൻ സ്വീകരിക്കുന്നത് മരണ സാധ്യത കുറക്കുമെന്നാണ് പഠനത്തിൽ പറയുന്നു. 2021 ഒക്ടോബർ 1 മുതൽ 2023 മാർച്ച് 31 വരെയുള്ള കാലയളവിൽ രാജ്യത്തുടനീളമുള്ള 47 ആശുപത്രികളിലായി 18 മുതൽ 45 വയസ് പ്രായമുള്ള ആളുകളെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. അതേസമയം, കുടുംബത്തിൽ പെട്ടെന്നുള്ള മരണത്തിന്‍റെ പാരമ്പര്യമുള്ളവർ, കോവിഡ്-19 മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗി 48 മണിക്കൂറിനുള്ളിൽ അമിതമായി മദ്യപിക്കുക, ലഹരി വസ്തുക്കളുടെ അമിത ഉപയോഗം, കഠിനമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് എന്നിവ പെട്ടെന്നുള്ള മരണത്തിന്‍റെ കാരണമായി പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.