ഗർഭനിരോധനമാർഗങ്ങളിലെ ലിംഗവിവേചനം അവസാനിക്കുന്നു. ജനസംഖ്യാനിയന്ത്രണത്തിനായി പുരുഷന്മാർക്കുള്ള ഒറ്റത്തവണ കുത്തിവെപ്പ് ഫലപ്രദമെന്ന് തെളിഞ്ഞു. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചാണ് മരുന്ന് വികസിപ്പിച്ചത്. റിവേഴ്സിബിൾ ഇൻഹിബിഷൻ ഓഫ് സ്പേം അണ്ടർ ഗൈഡൻസ് സങ്കേതം ഉപയോഗിച്ചുള്ള രീതിയാണ് 99 ശതമാനം ഫലപ്രാപ്തി കൈവരിച്ചിരിക്കുന്നത്. മരുന്നിന്റെ വാണിജ്യോത്പാദനത്തിനുള്ള നീക്കവും തുടങ്ങിയിട്ടുണ്ട്. പരീക്ഷണങ്ങളുടെ ഫലം ആഗോളപ്രശസ്തമായ ആൻഡ്രോളജി മാസികയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.