കൃത്രിമ വെളിച്ചത്തെ അപേക്ഷിച്ച് സൂര്യപ്രകാശം കൂടുതല്‍ ഏല്‍ക്കുന്നത് ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് പഠനം. നെതര്‍ലന്‍ഡ്സിലെ മാസ്ട്രിച്ച് സര്‍വകലാശാലയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. നെതര്‍ലന്‍ഡ്സിലും സ്വിറ്റ്സര്‍ലന്‍ഡിലുമുള്ള 13 പേരിലാണ് പഠനം നടത്തിയത്.
കൃത്രിമ വെളിച്ചത്തെ അപേക്ഷിച്ചു പ്രകൃതിദത്ത വെളിച്ചത്തിലായിരിക്കെ ഇവരുടെ രക്തത്തിലെ പഞ്ചസാരയുടെ തോത് ദീര്‍ഘനേരത്തേക്ക് സാധാരണ നിലയിലായിരുന്നു എന്ന് പഠനത്തില്‍ കണ്ടെത്തി. ശരീരത്തിലെ സിര്‍കാഡിയന്‍ റിഥത്തെ നിയന്ത്രിക്കുന്ന പിഇആര്‍1, സിആര്‍വൈ1 ജീനുകള്‍ സൂര്യപ്രകാശം ഏല്‍ക്കുന്ന സമയത്താണ് കൂടുതല്‍ സജീവമായിരുന്നതെന്നും ഗവേഷണഫലം പറയുന്നു. ശരീരത്തിലെ മെച്ചപ്പെട്ട ചയാപചയത്തിനും പ്രമേഹ നിയന്ത്രണത്തിനും സൂര്യപ്രകാശമേല്‍ക്കുന്നത് കൂടുതല്‍ നല്ലതാണെന്ന് പഠനം വ്യക്തമാക്കുന്നു. യൂറോപ്യന്‍ അസോസിയേഷന്‍ ഫോര്‍ ദ് സ്റ്റഡി ഓഫ് ഡയബറ്റീസിന്റെ, ജര്‍മനിയില്‍ നടന്ന വാര്‍ഷികയോഗത്തിലാണ് ഗവേഷണ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.