ന്യൂഡൽഹി : തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ ഇനിമുതൽ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വിവരങ്ങൾ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ നസീം സെയ്ത്. തിരഞ്ഞെടുപ് പ്രചാരണത്തെ കുറിച്ചു അന്വേഷിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബ് തിരഞ്ഞെടുപ്പ് മുതൽ സ്ഥാനാർത്ഥികളുടെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ പരിശോധിക്കും. സോഷ്യൽ മീഡിയ വഴി നടക്കുന്ന പ്രചരണത്തിന്റെയും പരസ്യങ്ങളുടെ ചിലവും ഇനി സ്ഥാനാർത്ഥിയുടെ അക്കൗണ്ടിൽ നിന്നും പോകും. ഇക്കാര്യങ്ങൾ പരിശോധിക്കാൻ പ്രേത്യേക സ്ക്വഡുകൾ രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..