സംസ്ഥാനത്ത് എച്ച് 1എന്‍ 1 കേസുകള്‍ വര്‍ധിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച് 1എന്‍ 1 കേസുകള്‍ വര്‍ധിക്കുന്നു. ഈ മാസം മാത്രം ഒന്‍പതു പേരാണ് എച്ച് 1എന്‍ 1 ബാധിച്ച് മരിച്ചതായി മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇതുവരെ 171 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഈ വര്‍ഷം എച്ച് 1എന്‍ 1 ബാധിച്ച് 23 പേരാണ് മരിച്ചത്.