തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനം വര്‍ധിക്കുന്നു. ഈ മാസം ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി. 21 ദിവസത്തിനിടെ 1,211 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 3,710 പേര് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. ഇന്നലെ മാത്രം പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 13,000 കടന്നു. മിക്ക ജില്ലകളിലും സര്‍ക്കാര്‍ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞതിനാല്‍ സ്വകാര്യ ആശുപത്രികളോട് പനി ബാധിതര്‍ക്കായി കിടക്കകള്‍ മാറ്റി വയ്ക്കാന്‍ ആരോഗ്യവകുപ്പ് ആവശ്യപെട്ടു.