തിരുവനന്തപുരം: സംസ്ഥാനത്ത് തീര മേഖലകളിലടക്കം പലയിടങ്ങളിലും വ്യപകമായ മഴയ്ക്ക് സാധ്യത. തെക്ക് പടിഞ്ഞാറൻ മൺസൂൺ കേരളത്തിലെത്തിയതായുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രഖ്യാപനം ഇന്നുണ്ടായേക്കും. പത്തനംതിട്ട മൂഴിയാർ അണക്കെട്ടിൽ റെഡ് അലർട്ടും ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയ്ക്ക് സാധ്യത ഉള്ളതിനാൽ കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. അതേസമയം, മധ്യ-കിഴക്കൻ അറബിക്കടലിൽ വീശുന്ന ബിപോർജോയ് ചുഴലിക്കാറ്റ് വടക്ക് ദിശയിൽ സഞ്ചരിക്കുന്നതായാണ് സൂചന. അതിതീവ്ര ചുഴലിക്കാറ്റായ ബിപോർജോയുടെ സ്വാധീനവും സംസ്ഥാനത്ത് മഴ വ്യാപകമാകാൻ കാരണമായേക്കുമെന്നാണ് കാലാവസ്ഥാപ്രവചനം.