മുംബൈ : ഇന്ത്യയില്‍ ജോലിചെയ്യുന്ന പാക് കലാകാരന്മാരെയും മറ്റ് ജോലികള്‍ ചെയ്യുന്നവരെയും ഒഴിവാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി തയ്യാറാകണമെന്ന് ശിവസേന. പാകിസ്താനികള്‍ക്ക് ജോലി നല്‍കുന്നവരെ ശത്രുക്കളായി പ്രഖ്യാപിക്കണമെന്നും ാേഡിയോട് ശിവസേന ആവശ്യപ്പെട്ടു. മുഖപത്രമായ ‘സാമ്ന’യിലാണ് ശിവസേന ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
സൗഹൃനത്തിന്റെയും ബന്ധങ്ങളുടെയും പേരു പറഞ്ഞ് എത്തുന്ന പാകിസ്താനികള്‍ ഇന്ത്യയിലെത്തി പണം നേടികയാണ്. ഇന്ത്യക്കാരുടെ പണമാണ് അവര്‍ ഇവിടെ നിന്നും കൊണ്ടുപോകുന്നത്. ഇക്കാര്യത്തില്‍ സ്വന്തം നാട്ടിലെ ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുകയെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ മാതൃക നരേന്ദ്രമോഡിയും നടപ്പാക്കണമെന്നും ശിവസേന പറയുന്നു.
പാകിസ്താനികള്‍ക്ക് ഇവിടെ ജോലി ലഭിക്കരുത്. സ്വദേശികള്‍ക്കായുള്ള തീരുമാനം അമേരിക്കയില്‍ ട്രംപിന് നടപ്പിലാക്കാന്‍ സാധിക്കുമെങ്കില്‍ ഇന്ത്യയില്‍ മോഡിയ്ക്കും അത് സാധിക്കുമെന്നും ശിവസേന വ്യക്തമാക്കി.