വാഷിങ്ടണ്‍: അമേരിക്കയിലെ കമ്പനികളില്‍ സ്വദേശി പൗരന്മാര്ക്ക് പകരം വിദേശീയരെ നിയമിക്കുന്നത് തടയുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. എമിഗ്രേഷന്‍ കൂടാതെ വിദേശീയരെ വിദഗ്ധ തൊഴിലുകളില്‍ താല്‍ക്കാലികമായി നിയമിക്കാന്‍ സഹായിക്കുന്ന പ്രത്യേക വിസാ നിയമമായ എച്ച്1ബി വിസ വഴിയുള്ള വിദേശികളുടെ നിയമനം കര്‍ശനമായി തടയും.
ഡിസ്നി വേള്‍ഡ് അടക്കമുള്ള കമ്പനികള്‍ എച്ച്1ബി വിസയിലൂടെ വിദേശീയരെ ധാരാളമായി നിയമിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ പരാമര്‍ശം. അവസാന അമേരിക്കക്കാരന്റേയും ജീവിതം സുരക്ഷിതമാക്കുന്നത് വരെ പോരാട്ടം തുടരുമെന്നും ട്രംപ് പറഞ്ഞു.
അതേസമയം, ട്രംപിന്റെ ഈ കടുത്ത നിലപാട് ഇന്ത്യക്കാര്‍ക്കാകും തിരിച്ചടിയാകുക. എച്ച്1 ബി വിസയില്‍ ഡിസ്നിയില്‍ തൊഴിലെടുക്കുന്ന വിദേശീയരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്.