കുവൈറ്റിൽ ഉറക്ക ഗുളിക ഉപയോഗത്തിൽ നിയന്ത്രണം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഉറക്ക ഗുളികകളുടെ ഉപയോഗം, കൈവശംവെക്കൽ, പ്രമോഷൻ,ഇറക്കുമതി, വില്പന എന്നിവക്ക് കർശന നിയന്ത്രണം.മെഡിക്കൽ രേഖകളോ കുറിപ്പടിയോ ഇല്ലാതെ ഇത് ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഉറക്കഗുളിക ദുരുപയോഗം ചെയ്യപ്പെടുന്നതായും ലഹരിവസ്തുവായി ഉപയോഗിക്കുന്നതുമായി ലഭിച്ച റിപ്പോർട്ടിനെ തുടർന്നായിരുന്നു നടപടി. സോപിക് ലോൺ എന്ന മരുന്ന് നൈറ്റ് കാം എന്ന പേരിലും മറ്റ് ജനറ്റിക് പേരുകളിലും വിൽക്കുന്നുണ്ട്. മരുന്നിന്റെ സ്ഥിരമായ ഉപയോഗം വിഷാദം, ആസക്തി, ഉത്കണ്ഠ,തുടങ്ങിയ ഒന്നിലധികം ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. അംഗീകൃത മെഡിക്കൽ സ്പെഷ്യലിസ്റ്റിന്റെ സഹായത്തോടെ ഉപയോഗിച്ചില്ലെങ്കിൽ മരണത്തിലേക്ക് നയിച്ചേക്കാമെന്നും ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി.