തിരുവനന്തപുരം: കോവിഡിൽ നിന്ന് മുക്തരായവരിൽ ഹൃദ്രോഗം വർധിക്കുന്നതായി പഠനം. കഴിഞ്ഞ രണ്ടു വർഷം കോവിഡ് ഭേദമായവരും മറ്റ് രോഗങ്ങളൊന്നും ഇല്ലാത്തവരുമായ 50000 പേരാണ് പ്രതിവർഷം മരിച്ചതെന്ന് ഇന്ത്യൻ ആരോഗ്യ ഗവേഷണ കൗൺസിൽ വെളിപ്പെടുത്തി. കോവിഡ് പടർന്നുപിടിച്ചശേഷം മരണ നിരക്ക് വർധിച്ച സാഹചര്യത്തിലാണ് ഇതിന്റെ കാരണങ്ങളെക്കുറിച്ചു അറിയാൻ കൗൺസിൽ പഠനം ആരംഭിച്ചത്. കോവിഡ് ബാധിച്ചു ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരിൽ മൂന്ന് ശതമാനത്തിനു താഴെ മാത്രമേ ഹൃദ്രോഗം ഉണ്ടായിരുന്നുള്ളു. എന്നാൽ, രോഗമുക്തി നേടിയശേഷമാണ് പലർക്കും ഹൃദ്രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതെന്നും മരണം സംഭവിക്കുന്നതെന്നും പഠനത്തിൽ വ്യക്തമായി. കോവിടാനന്തരം പലവ്യക്തികളിലും നെഞ്ചുവേദന,അമിത ക്ഷീണം, നെഞ്ചിടിപ്പ്, നിരന്തരമായ ശ്വാസംമുട്ടൽ എന്നിവയും കാണപെടുന്നതായും പഠനത്തിൽ വ്യക്തമായി. കൂടാതെ കൊറോണ വൈറസിനെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് ലോകാരോഗ്യസംഘടനയുടെ അന്താരാഷ്ട്ര ഹെൽത്ത് റെഗുലേഷൻ എമർജൻസി കമ്മിറ്റി വ്യക്തമാക്കി.