രക്തജന്യ രോഗികൾക്കായുള്ള ചികിത്സ സൗകര്യങ്ങൾ വർധിപ്പിക്കും

തിരുവനന്തപുരം: രക്തജന്യ രോഗികൾക്കായുള്ള ചികിത്സ സൗകര്യങ്ങൾ വർധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഹീമോഫീലിയ, തലസീമിയ, സിക്കിള്‍സെല്‍ അനീമിയ തുടങ്ങിയ അപൂര്‍വ രക്തജന്യ രോഗങ്ങള്‍ ബാധിച്ചവരെ കണ്ടെത്തി ചികിത്സയും പരിചരണവും ഉറപ്പാക്കാന്‍ സംസ്ഥാനതല മാപ്പിംഗ് നടത്തുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. രോഗം ബാധിച്ച സിക്കിള്‍സെല്‍ രോഗികളെ സൗജന്യമായി ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ 108 ആംബുലന്‍സ് സേവനം ലഭ്യമാക്കും. രക്തജന്യ രോഗങ്ങള്‍ ബാധിച്ചവരുടെ സേവനങ്ങള്‍ മെച്ചപ്പെടുത്താനായി ചേർന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.