ഇക്വറ്റോറിയൽ ഗിനിയയില്‍ മാര്‍ബര്‍ഗ് വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന അടിയന്തിര യോഗം വിളിച്ചു.

തായ്ലൻഡ് : ഇക്വറ്റോറിയൽ ഗിനിയയില്‍ മാര്‍ബര്‍ഗ് വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന അടിയന്തിര യോഗം വിളിച്ചു. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് വിവിധ രാജ്യങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഇക്വറ്റോറിയല്‍ ഗിനിയ അടക്കമുള്ള വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് തായ്‌ലണ്ടിന്റെ എല്ലാ ചെക്ക്പോസ്റ്റുകളിലും മുന്‍കരുതല്‍ നടപടിയായി പരിശോധനകള്‍ ശക്തമാക്കിയതായി ഡിസീസ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. രോഗബാധയുണ്ടെന്ന് സംശയിക്കുന്നവരുടെ പരിശോധനയ്ക്കായി ദ്രാവക സാമ്പിളുകള്‍ എടുക്കാന്‍ തായ് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി. ഓക്കാനം, ഛര്‍ദ്ദി, നെഞ്ചുവേദന, തൊണ്ടവേദന, വയറുവേദന, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.