തിരുവനന്തപുരം :തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മാനസികാരോഗ്യവിഭാഗത്തില്‍നിന്നു മരുന്നുകള്‍ ഇടനിലക്കാര്‍ വഴി പുറത്തുപോകുന്നതായി കണ്ടെത്തിയതോടെ അധികൃതര്‍ നിയന്ത്രണം ശക്തമാക്കിയതായി റിപ്പോര്‍ട്ട്. ഡോക്ടറുടെ സീല്‍ മോഷ്ടിച്ച് വ്യാജകുറിപ്പടിയുണ്ടാക്കി മരുന്നുകള്‍ വാങ്ങുന്ന സംഘത്തെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. ഇതോടെയാണ് മരുന്നുവിതരണം കര്‍ശനനിരീക്ഷണത്തിലാക്കാന്‍ തീരുമാനിച്ചത്.