റിയാദ്: സൗദിയിലേക്ക് താത്കാലിക തൊഴില്‍ വിസയില്‍ വരുന്നവര്‍ക്ക് ഇഖാമയും വര്‍ക്ക് പെര്‍മിറ്റും വേണ്ടെന്ന് ഖിവ പ്ലാറ്റ്ഫോം വ്യക്തമാക്കി. ഒരാള്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ ഖിവ പ്ലാറ്റ്ഫോം ഇക്കാര്യം വ്യക്തമാക്കിയത്. അത്തരം വിസക്കാരെ രാജ്യത്തെ പ്രവാസിയായി പരിഗണിക്കില്ല. താത്കാലിക തൊഴില്‍ വിസയില്‍ വരുന്നയാള്‍ക്ക് ഒരു നിശ്ചിത കാലയളവില്‍ മാത്രമേ രാജ്യത്ത് ജോലി ചെയ്യാന്‍ അനുവാദമുണ്ടാവൂ.