എറണാകുളം :എറണാകുളം മെഡിക്കല്‍ കോളേജിന് കൊച്ചി സിറ്റി റോട്ടറി ക്ലബ് ഭാരവാഹികള്‍ മൂന്ന് ഡയാലിസിസ് മെഷീനുകള്‍ കൈമാറി . നിലവില്‍ പതിനഞ്ച് മെഷീനുകളാണ് ആശുപത്രിയിലുള്ളത്. 90 ഓളം രോഗികള്‍ ദിവസവും ഡയാലിസിസ് ചെയ്തുവരുന്നു. പുതിയ മെഷീനുകള്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ മൂന്ന് സ്ലോട്ടുകള്‍ കൂടി അനുവദിക്കാന്‍ കഴിയും. മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റോട്ടറി ക്ലബ് ജില്ലാ ഡയറക്ടര്‍ ഇ. എ. നോബി ഡയാലിസിസ് മെഷീനുകള്‍ കൈമാറി.