കഴക്കൂട്ടം :മനുഷ്യശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറഞ്ഞാൽ മുടികൊഴിച്ചിലിനു കാരണമാകുന്നുവെന്ന് പഠനം. കേരള സർവകലാശാല കാര്യവട്ടം കാമ്പസിലെ ജന്തുശാസ്ത്രവിഭാഗം ഗവേഷകസംഘമാണ് മുടികൊഴിച്ചിലും കൊളസ്ട്രോളും തമ്മിലുള്ള ബന്ധത്തെപ്പറ്റിയാണ് പഠനം നടത്തിയത്.കൊളസ്ട്രോളിന്റെ ഉത്പാദനം തടസ്സപ്പെടുന്നത് ത്വക്കിന്റെ സ്വാഭാവിക വളർച്ചയെ തകരാറിലാക്കുകയും മുടിവളർച്ചയെ ബാധിക്കുകയും ചെയ്യുമെന്ന് പഠനത്തിൽ പറയുന്നു. കൊളസ്ട്രോളിലെ വ്യതിയാനം ഹെയർ ഫോളിക്കിളുകൾ സ്ഥിരമായി നഷ്ടപ്പെടാനും ത്വക്കിൽ പാട് രൂപപ്പെടുത്താനും ഇടയാക്കുന്നു.