നിതാഖാത് രണ്ടാംഘട്ടം : സ്ഥാപനങ്ങൾ പാലിക്കേണ്ട നിർദേശങ്ങളുമായി സൗദി തൊഴിൽ മന്ത്രാലയം

റിയാദ്: വിവിധ മേഖലയിലുള്ള സ്ഥാപനങ്ങൾ നിതാഖാതിൽ പാലിക്കേണ്ട സൗദിവത്കരണതോത് സംബന്ധിച്ച വിശദാംശവും സൗദി തൊഴിൽ മന്ത്രാലയം പുറത്ത് വിട്ടു. വർഷങ്ങൾക്ക് മുമ്പ് സമ്പൂർണ സൗദിവത്കരണം പ്രഖ്യാപിച്ച ചില മേഖലകളിൽ ഇളവ് നൽകിയിരുന്നു. രണ്ടാം ഘട്ടത്തിലും ചില മേഖലകളിൽ മാത്രമാണ് സൗദിവത്കരണം വരുന്നത്. ഫെബ്രുവരിയിലെ നിതാഖാത് രണ്ടാം ഘട്ടത്തിൽ നിശ്ചിത ശതമാനം സൗദികളെ നിയമിക്കാത്ത സ്ഥാപനങ്ങൾ ചുവന്ന വിഭാഗത്തിൽ തുടരേണ്ടി വരും. ഇതോടെ സർക്കാർ സേവനങ്ങൾ ലഭിക്കില്ല.