തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസിലൂടെ ആവശ്യക്കാര്‍ക്ക് ഇനി കാലിത്തീറ്റയും. വെള്ളപ്പൊക്കം, ഉരുള്‍പ്പൊട്ടല്‍ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളില്‍ വലഞ്ഞ ക്ഷീര കര്‍ഷകര്‍ക്ക് പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്‌സിന്റെ ‘ഫീഡ് ഓണ്‍ വീല്‍സ്’ പദ്ധതിയാണ് പ്രവര്‍ത്തനമാരംഭിച്ചത്.
തിരുവനന്തപുരം വികാസ് ഭവന്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ ക്ഷീരവികസന വകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി പദ്ധതി ഉദ്ഘാടനം ചെയ്തു. കെ.എസ്.ആര്‍.ടി.സി ബസിലൂടെ ആവശ്യക്കാര്‍ക്ക് കാലിത്തീറ്റ എത്തിക്കുന്നതാണ് പദ്ധതി. നവംബര്‍ അഞ്ച് മുതല്‍ എല്ലാ ജില്ലകളിലും പദ്ധതിയുടെ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.