തിരുവനന്തപുരം: ഇടമലയാര്‍ ഡാം തുറന്നതോടെ പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. മുന്‍കരുതലുകളുടെ ഭാഗമായി എറണാകുളം ജില്ലയില്‍ പോലീസിന്റെയും ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തില്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം തയ്യാറായിട്ടുണ്ട്.
പത്തനംതിട്ടയില്‍ പമ്പ ഡാം തുറന്നു. ആറ് മണിക്കൂറിനുള്ളില്‍ പമ്പാ ത്രിവേണിയില്‍ ജല നിരപ്പ് ഉയരും. ജില്ലയില്‍ 141 ക്യാമ്പുകളിലായി 1763 കുടുംബങ്ങളുണ്ട്.
ഇടുക്കി ഡാം ഇന്ന് തുറക്കും. മൂന്ന് ഷട്ടറുകള്‍ 35 സെ.മി ഉയര്‍ത്തും. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. ഷട്ടറുകള്‍ തുറക്കുകവഴി ഇടുക്കി ഡാമില്‍നിന്നും ഒരു സെക്കന്റില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം പുറത്തെത്തും.