യുഎൻ മനുഷ്യാവകാശ കൗൺസിലിലേക്ക് ആറാം തവണയും ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു

യുഎൻ മനുഷ്യാവകാശ കൗൺസിലിലേക്ക് ആറാം തവണയും വൻ ഭൂരിപക്ഷത്തോടെ ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 47 രാജ്യങ്ങളിൽ നിന്ന് 18 അംഗങ്ങളാണ് മനുഷ്യാവകാശ കമ്മീഷനിൽ അംഗങ്ങളായുള്ളത്. 2006 മാർച്ച് 15 നാണ് മനുഷ്യാവകാശ കൗൺസിൽ രൂപീകരിക്കപ്പെട്ടത്. എഴുപത്താറാമത് ചേർന്ന യുഎൻ ജനറൽ അസംബ്ലിയിൽ ആണ് 18 അംഗങ്ങളെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ 2022 ജനുവരി മുതൽ 2024 വരെയുള്ള മൂന്ന് വർഷം പദവിയിൽ തുടരും.

അംഗങ്ങൾ;

ബെനിൻ
കാമറൂൺ
എറിട്രിയ
ഗാംബിയ
സോമാലിയ
ഇന്ത്യ
കസാഖ്സ്ഥാൻ
മലേഷ്യ
ഖത്തർ
യുഎഇ
ലിത്ത്വാനിയ
മോണ്ടിനെഗ്രോ
അർജെന്റിന
ഹോണ്ടുറാസ്
പരാഗ്വെയ്
ഫിൻലൻഡ്‌
ലക്സംബർഗ്
യുണൈറ്റഡ് സ്റ്റാറ്റസ്‌ ഓഫ് അമേരിക്ക