ഓസ്‌ട്രേലിയയിൽ ഭൂചലനം

റിക്ടർ സ്കെയിലിൽ ആറ് തീവ്രത രേഖപ്പെടുത്തി ഓസ്‌ട്രേലിയയിൽ ഭൂചലനം. ഓസ്ട്രേലിയയിലെ മെൽബണിന് 200 കിലോമീറ്റർ അകലെയാണ് ഭൂചലനം നടന്നത്. വിക്ടോറിയയിലെ മൻസ്ഫീൽഡാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. സുനാമി മുന്നറിയിപ്പ് ലഭിച്ചിട്ടില്ല. മരണങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഭൂചലനത്തൽ നിരവധി കെട്ടിടങ്ങൾ തകർന്നു. ഭൂചലനത്തെ തുട‍ർന്ന് വിവിധ ഭാഗങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടിട്ടുണ്ട്. കാൻബറയിലും ഭൂചലനമുണ്ടായതായി റിപ്പോർട്ടുണ്ട്.