റിയാദ്: റെസിഡന്‍സി, തൊഴില്‍ നിയമങ്ങളും അതിര്‍ത്തി സുരക്ഷാ നിയമങ്ങളും ലംഘിച്ചതിന് 17,598 പേര്‍ സൗദിയില്‍ അറസ്റ്റില്‍. സെപ്തംബര്‍ രണ്ടുമുതല്‍ ഒമ്പതുവരെ നീളുന്ന ഒരാഴ്ചയ്ക്കുള്ളിലാണ് ഇത്രയുംപേര്‍ അറസ്റ്റിലായത്. അതിര്‍ത്തി കടന്ന് രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ചതിന് 202 പേരാണ് അറസ്റ്റിലായത്.
ആകെ അറസ്റ്റിലായവരില്‍ 48 ശതമാനം യെമന്‍ സ്വദേശികളാണ്. 49 ശതമാനം എത്യോപ്യക്കാരും മൂന്നുശതമാനം മറ്റ് രാജ്യക്കാരുമാണ്. രാജ്യത്തുനിന്ന് നിയമപരമല്ലാതെ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിന് 21പേരും അറസ്റ്റിലായി.