രാജ്യത്ത് പാചക വാതക വിലയില്‍ വീണ്ടും വര്‍ധനവ്

ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക വിലയില്‍ വീണ്ടും വര്‍ധന. ഗാര്‍ഹിക സിലിണ്ടറിന് 25.50രൂപ വര്‍ധിച്ചു. ഇതോടെ സിലിണ്ടര്‍ ഒന്നിന് 891.50 രൂപയായി.

വാണിജ്യ പാചക വാതക സിലിണ്ടറിന് 73.50 രൂപ വര്‍ധിച്ച് സിലിണ്ടര്‍ ഒന്നിന് 1962.50 രൂപയായി. കഴിഞ്ഞ 15 ദിവസത്തിനകം 50 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.