നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയപാർട്ടികളുടെ ബൈക്ക് റാലിക്ക് നിരോധനം ഏർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് 72 മണിക്കൂർ മുൻപ് വരെ മാത്രമെ ഇത്തരം റാലികൾ നടത്താൻ അനുമതിയുള്ളു.
വോട്ടെടുപ്പ് ദിവസത്തിന് മുമ്പോ വോട്ടെടുപ്പ് ദിവസത്തിലോ വോട്ടർമാരെ ഭയപ്പെടുത്തുന്നതിന് ചില സ്ഥലങ്ങളിൽ സാമൂഹിക വിരുദ്ധർ ബൈക്ക് ഉപയോഗിക്കുന്നുവെന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കമ്മീഷന്റെ ഉത്തരവ്. നിലവില്‍ 48 മണിക്കൂര്‍ മുന്‍പാണ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം നടക്കുന്നത്. പുതിയ നിര്‍ദേശത്തോടെ കൊട്ടിക്കലാശത്തില്‍ ബൈക്ക് റാലി ഒഴിവാക്കേണ്ടി വരും.