ബഹ്‌റൈനില്‍ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോട്ടയം പുതുപ്പള്ളി സ്വദേശി ജോമോന്‍ കുരിശിങ്കല്‍ (42) ശനിയാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സല്‍മാനിയയിലെ താമസ സ്ഥലത്തുള്ള ക്ലിനിക്കില്‍നിന്ന് മരുന്നുവാങ്ങി മടങ്ങുന്നതിന് ഇടയില്‍ അസ്വസ്ഥത അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു.