റിയാദ്: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സൗദിയില്‍ രാജ്യാന്തര വിമാനങ്ങള്‍ക്ക് യാത്രാവിലക്ക്. രാജ്യത്തിന്റെ കര, നാവിക, വ്യോമ അതിര്‍ത്തികള്‍ അടച്ചു. ബ്രിട്ടനില്‍ കൊറോണ വൈറസിന്റെ വകഭേദം അതിവേഗം പടരുന്നതായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. നിലവിലെ യാത്രാവിലക്ക് ഒരാഴ്ച തുടരും.
ആവശ്യമെങ്കില്‍ വിലക്ക് നീട്ടുമെന്നാണ് അധികൃതര്‍ നല്കുന്ന സൂചന. വൈറസിന്റെ വ്യാപനം നിയന്ത്രണാതീതമാകുന്നു എന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ ബ്രിട്ടണില്‍നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.