കോവിഡ്-19 രോഗവ്യാപന സാഹചര്യത്തിൽ ലക്ഷണങ്ങൾ ഒന്നും ഇല്ലാതെ തന്നെ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ ലക്ഷണമില്ലാത്ത കേസുകളിൽ പെട്ടന്നു ആരോഗ്യപ്രശ്‌നം ഒന്നും തോന്നുകയില്ല. ഇങ്ങനെ രോഗബാധപിടിപെടുന്നവർക്ക് ചികിത്സ ഒന്നും ഇല്ലാതെ തന്നെ അസുഖം മാറിയേക്കാം.എന്നാൽ ഇതൊരു പ്രതേകസ്വഭാവം ഉള്ള വൈറസായതുകൊണ്ടുതന്നെ ഒരു ലക്ഷണവും ക്ഷീണവും ഇല്ലാത്ത ആളുകൾ പെട്ടെന്ന് കുഴഞ്ഞുവീണു മരിക്കാറുമുണ്ട്. ഈ വൈറസ് ശ്വാസകോശത്തിൽ പെരുകുമ്പോൾ ശരീരത്തിൽ ഓക്സിജന്റെ അളവുകുറഞ്ഞു ഹൈപോക്സിയ കാരണമാണ് ഒരുപാടാളുകൾ മരിച്ചുപോകുന്നത്. അതുകൊണ്ടുതന്നെ നല്ല ആരോഗ്യമുള്ള ആളുകൾ ആണെങ്കിൽ പോലും ഈ അസുഖം വരാനുള്ള ഏതെങ്കിലും സാഹചര്യവുമായി ബന്ധപെട്ടുപോയാൽ പൂർണ്ണമായും ശ്രദ്ധിക്കണം. ചെറിയ ആരോഗ്യപ്രശ്നങ്ങൾ കാണുമ്പോൾ തന്നെ ആരോഗ്യപ്രവർത്തകരെ വിവരമറിയിച് പരിശോധനയിലൂടെ വൈറസ് ഇല്ല എന്നുറപ്പുവരുത്തണം.
ലക്ഷണം കണ്ട രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ പരിശോധിച്ചാൽ ചിലപ്പോൾ വൈറസിനെ കിട്ടിയെന്നുവരില്ല പന്ത്രണ്ടോ പതിമൂന്നോ ദിവസം കഴിഞ്ഞാൽ മാത്രമേ കിട്ടുകയുള്ളു. അതുകൊണ്ടുതന്നെ വൈറസ് നമ്മളെ ബാധിക്കില്ല എന്ന് ആരും കരുതരുത്. ആരിൽനിന്നു വേണമെങ്കിലും വൈറസ് കിട്ടാം എന്ന
കരുതലോടെ നിൽക്കണം.
ഇതൊന്നും നമുക്കുവേണ്ടിയല്ല മറ്റാർക്കോ വേണ്ടി പറയുന്നതാണ് എന്ന ചിന്താഗതിയും, ഞാൻ മാസ്ക് ഇട്ടില്ലെങ്കിലും കൈകഴുകിയില്ലെങ്കിലും പ്രശ്നമില്ല എന്ന തോന്നലുകളും പാടില്ല. ജീവന്റെ വിലയുള്ള ജാഗ്രത കാണിക്കുക.
മുഖ്യമന്ത്രി പറഞ്ഞതുപോലെ സമ്പർക്കം വഴി പകരാതിരിക്കാനുള്ള ജാഗ്രതയോടെ ഓരോരുത്തരും ഇരിക്കുക. മരണത്തിൽനിന്നും കേരളത്തെ രക്ഷിക്കണം. തൊട്ടടുത്ത സ്ഥലങ്ങളിൽ ഉണ്ടാകുന്നയത്ര മരണനിരക്ക് കേരളത്തിൽ ഉണ്ടാകാതിരിക്കാനായി നമ്മൾ ഓരോരുത്തരും ജാഗ്രതാരയി ഇരിക്കണം. കേരളം അത്തരം ഒരു അവസ്ഥയിലേക്കു പോകില്ല എന്നു നമുക്ക് ഉറപ്പുവരുത്തണം.
2 മീറ്റർ അകലത്തിൽ നിന്നുമാത്രം സംസാരിക്കുക, എല്ലാ നിബന്ധനകളും പാലിക്കുക. സർക്കാരും ആരോഗ്യവകുപ്പും നിങ്ങൾക്കൊപ്പമുണ്ട്. ഏതുപ്രയാസവും ആരോഗ്യവകുപ്പുമായി പങ്കുവെക്കുക. കോവിഡ്-19 കൂടുതൽ ജീവനുകൾ അപഹരിക്കാതെ നമുക്കുകേരളത്തെ രക്ഷിക്കാം.