കൊല്ലം: അപകടത്തില്‍പ്പെട്ട ആരോമലിന്റെ അടിയന്തിര ചികിത്സയ്ക്കായി ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോമായ മിലാപ് സമാഹരിച്ചത് രണ്ട് ലക്ഷത്തില്‍പ്പരം രൂപ. ഗുരുതരപരിക്കേറ്റ യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (യുഐടി) യിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിയായ അരോമല്‍ സതീശന്റെ ചികിത്സയ്ക്കായാണ് മിലാപ് ഫണ്ട് സമാഹരണം നടത്തിയത്. അറുന്നൂറോളം സുമനസുകളില്‍ നിന്നാണ് രണ്ട് ലക്ഷം രൂപ സമാഹരിച്ചത്.
ജ്യേഷ്ഠന്റെ മരണത്തിന് പിന്നാലെ അനുജന് സംഭവിച്ച അപകടം കുടുംബത്തെ വല്ലാതെ തളര്‍ത്തിയിരുന്നു. അപകടത്തെ തുടര്‍ന്ന് കോമാവസ്ഥയിലായ ആരോമലിനെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വിദഗ്ദ്ധ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചെങ്കിലും അടിയന്തര ശസത്രക്രിയയ്ക്ക് വേണ്ട പണം കുടുംബത്തിനില്ലായിരുന്നു. ഇതിനിടയിലാണ് കോളജിലെ സ്റ്റുഡന്റ്സ് ഫോറം ധനസമാഹരണം സംഘടിപ്പിച്ചത്. എന്നാല്‍ ആവശ്യമായ തുക കണ്ടെത്താനാകാതെ വന്നതോടെ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി അനഖ എസ് കുമാര്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ് ഫോമായ മിലാപിലൂടെ ധനസമാഹരണം നടത്തുകയായിരുന്നു. അരോമലിന്റെ ചികിത്സാസഹായനിധിക്കായി അനഖ നടത്തുന്ന ശ്രമം നിരവധി പേരുടെ ശ്രദ്ധയാകര്‍ഷിച്ചു. എട്ട് ലക്ഷം രൂപ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കാമ്പെയ്ന് 5 ദിവസത്തിനുള്ളില്‍ 2 ലക്ഷത്തിലധികം രൂപ സമാഹരിക്കുകയും ചെയ്തു.
കഴിഞ്ഞ രണ്ട് വര്‍ഷമായി കേരളത്തില്‍ നിന്നുള്ള ഫണ്ട് റെയ്സര്‍മാരുടെ എണ്ണത്തില്‍ 3 മടങ്ങ് വര്‍ധനയുണ്ടായെന്നും കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍, നോണ്‍-മെഡിക്കല്‍ കാരണങ്ങളെ പിന്തുണച്ചുകൊണ്ട് ഇതിനകം 13 കോടിയിലധികം രൂപ മിലാപിലൂടെ സമാഹരിച്ചിട്ടുണ്ടെന്നും മിലാപ് പ്രസിഡന്റ് അനോജ് വിശ്വനാഥന് അഭിപ്രായപ്പെട്ടു.
ചികിത്സാസഹായത്തിനായി ക്യാംപയിന് നടത്താന്‍ സന്ദര്‍ശിക്കുക-: :https://milaap.org/ fundraisers/new.കൂടുതല്‍ വിവരങ്ങള്‍ക്ക്- (+91) 9916174848.
ചികിത്സാസഹായത്തിനായി ക്യാംപയിന് നടത്താന്‍ സന്ദര്‍ശിക്കുക-: :https://milaap.org/
—