ഇന്ത്യയിലെ 5 സ്ത്രീകളിൽ 3 പേർക്ക് വിളർച്ച സാധ്യതയുള്ളതായി റിപ്പോർട്ട്. ഡയഗ്നോസ്റ്റിക് കമ്പനിയായ റെഡ്ക്ലിഫ് ലാബ്‌സിന്റെ ഒരു സർവേ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നത് . ശരീരത്തിൽ ആവശ്യത്തിന് ആരോഗ്യകരമായ ചുവന്ന രക്താണുക്കളോ ഹീമോഗ്ലോബിനോ ഇല്ലാതിരിക്കുമ്പോഴാണ് വിളർച്ച ഉണ്ടാകുന്നത്. ഇത് ക്ഷീണം, ബലഹീനത, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളിലേക്ക് നയിക്കുന്നു. . കൂടാതെ സ്ത്രീകളിൽ ജീവിതശൈലി രോഗങ്ങൾ വർദ്ധിച്ചുവരികയാണെന്നും സർവേയിൽ ചൂണ്ടിക്കാട്ടുന്നു. ഇരുമ്പിന്റെ കുറവ്, വിറ്റാമിൻ ബി 12 അല്ലെങ്കിൽ ഫോളേറ്റ് കുറവ്, വിട്ടുമാറാത്ത രോഗങ്ങൾ അല്ലെങ്കിൽ ജനിതക വൈകല്യങ്ങൾ എന്നി സാധ്യതകളിലേയ്ക് ഇവനയിക്കുമെന്നും പഠനത്തിൽ കൂട്ടിച്ചേത്തു .