തലച്ചോറിന്റെ പ്രവർത്തനങ്ങൾ മികച്ചതാക്കാൻ മസിൽ പവർ’സഹായിക്കുമെന്ന് ആരോഗ്യവിദഗ്തർ

തലച്ചോറിന്റെ പ്രവർത്തനങ്ങൾ മികച്ചതാക്കാൻ മസിൽ പവർ’സഹായിക്കുമെന്ന് ആരോഗ്യവിദഗ്തർ. യുവാക്കളിൽ തലച്ചോറിന്റെ മികച്ച പ്രവർത്തനങ്ങൾക്ക് മസിലുകളിലെ ശക്തി വർധിക്കുന്നത് സഹായിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. പ്രത്യേകിച്ചും തിരിച്ചറിയൽ, അവബോധശേഷി സംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളവർക്ക്. മൈൽഡ് കോഗ്നിറ്റീവ് ഇംപെയർമെന്റ് പ്രശ്‌നങ്ങൾ ഉള്ളവർക്ക് മസിൽ സ്‌ട്രേങ്ത് കൂടുന്നതിന് അനുസരിച്ച് ഈ പ്രശ്‌നങ്ങൾക്ക് കുറവു വരുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഓർമ്മക്കുറവ് ഉള്ളവർക്ക് പിന്നീട് അൽഷിമേഴ്‌സ് ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. മസിലുകളിലുണ്ടാവുന്ന മാറ്റങ്ങൾക്ക് തലച്ചോറിന്റെ പ്രതിരോധ സംവിധാനങ്ങളെ സ്വാധീനിക്കാൻ കഴിയുമെന്നാണ് ജേർണൽ ഓഫ് അമേരിക്കൻ ജെരിയാട്രിക്‌സിന്റെ പഠനത്തിൽ വ്യക്തമാക്കുന്നുന്നത്.
MCI ബാധിച്ച 55 വയസായവർക്ക് മസിലിന്റെ ശേഷി വ്യായാമത്തിലൂടെ വർധിപ്പിക്കാൻ സാധിച്ചാൽ അതവരുടെ തലച്ചോറിന്റെ ക്ഷമതയെ കാര്യമായി സ്വാധീനിക്കുന്നുവെന്നും ഓർമ്മപ്പിശകുകൾക്ക് അടക്കം കുറവ് വരുത്തുമെന്നും പഠനം പറയുന്നു.
എത്രത്തോളം ശക്തി ആളുകൾക്ക് ഉണ്ടാവുന്നോ, അത്രത്തോളം അത് തലച്ചോറിനും ഗുണം ചെയ്യും. ആഴ്ചയിൽ രണ്ട് തവണയെങ്കിലും മികച്ച വ്യായാമ മുറകൾ ചെയ്യുന്നത് തലച്ചോറിനെ ബലപ്പെടുത്തുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.