റിലേഷൻഷിപ്പ് ഹാപ്പിയാണെങ്കിൽ സ്ത്രീകൾക്ക് തടി കൂടും

റിലേഷൻഷിപ്പ് ഹാപ്പിയാണെങ്കിൽ സ്ത്രീകൾക്ക് തടി കൂടും എന്ന് വിദഗ്ധരുടെ റിപ്പോർട്ട്. വിവാഹം കഴിഞ്ഞ സ്ത്രീകളിൽ അല്ലെങ്കിൽ പ്രണയ ബന്ധത്തിലായിരിക്കുന്ന സ്ത്രീകൾക്ക് പെട്ടെന്ന് ശരീരഭാരം കൂടുന്നതായി ശ്രദ്ധിച്ചിട്ടില്ലേ, പങ്കാളിക്കൊപ്പം സുരക്ഷിതമെന്ന് തോന്നൽ ഉണ്ടായാൽ സ്ത്രീകളിലെ സ്‌ട്രെസ് ഹോർമോൺ ആയ കോർട്ടിസോൾ കുറയും. കൂടാതെ ഓക്‌സിറ്റോസിൻ, സെറാറ്റോണിൻ തുടങ്ങിയ ഹോർമോണുകളുടെ ഉൽപാദനം വർധിക്കുകയും ചെയ്യും. ഇത് ശരീരം കൂടുതൽ ശാന്തമാകാനും കൂടുതൽ വിശപ്പുണ്ടാകാനും കാരണമാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 2018-ൽ അമേരിക്കൻ ജേണൽ ഓഫ് ലൈഫ്‌സ്റ്റൈൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ഒരുമിച്ച് വ്യായാമം ചെയ്യുന്ന ദമ്പതികൾ മെച്ചപ്പെട്ട ശാരീരിക ആരോഗ്യവും വൈകാരിക ബന്ധവും അനുഭവിക്കുന്നുണ്ടെന്ന് കണ്ടെത്തി. കൂടാതെ, ആരോഗ്യകരമായ ഭക്ഷണരീതികൾ മാനസികാവസ്ഥയെ നിയന്ത്രിക്കുന്നതിനും ഊർജ്ജ നിലയ്ക്കും പിന്തുണ നൽകുന്നു. ഇത് ക്ഷോഭം കുറയ്ക്കുകയും പോസിറ്റീവ് ഇടപെടലുകൾ വർധിപ്പിക്കുകയും ചെയ്യും. ആരോഗ്യകരമായ പ്രണയബന്ധം ചിലപ്പോഴൊക്കെ ശരീരഭാരം വർധിക്കുന്നതിന് കാരണമാകും. എന്നാൽ എല്ലാ വ്യക്തികളിലും ഒരുപോലെ ആയിരിക്കണമെന്നില്ല. റിലേഷൻഷിപ്പിൽ സ്ത്രീകൾക്ക് ശരീരഭാരം വർധിക്കുന്നതിന് മറ്റ് പല ഘടകങ്ങളുമുണ്ടെന്ന് വിദഗ്ധർ കൂട്ടിച്ചേർത്തു.