ഇന്ന് ഏപ്രിൽ 7 ലോകാരോഗ്യ ദിനം. ലോകാരോഗ്യ സംഘടന 1948 ൽ ആദ്യത്തെ ആരോഗ്യ അസംബ്ലിയിൽ ലോകാരോഗ്യ ദിന പ്രചാരണം ആരംഭിക്കുകയും 1950 ൽ ആചരിക്കുകയും ചെയ്തു. ‘ആരോഗ്യകരമായ തുടക്കങ്ങൾ, പ്രതീക്ഷയുള്ള ഭാവികൾ’ എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യ ദിനത്തിന്റെ പ്രമേയം. തുടങ്ങാം നല്ല ശീലങ്ങൾ ആരോഗ്യമുള്ള നാളേയ്ക്കായി, എപ്പോഴും ആരോഗ്യത്തോടെയിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് അത് എന്തൊക്കെയെന്ന് നോക്കാം ഒന്നാമതായി ദിവസവും നന്നായി വെള്ളം കുടിക്കുക കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ ശ്രമിക്കുക. രണ്ടാമത്തേത് പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീനുകൾ, ധാന്യങ്ങൾ, എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കുക. മറ്റൊന്ന് പതിവായി വ്യായാമം ചെയുക, മദ്യപാനം കുറക്കുക, സാധിക്കുമെങ്കിൽ തീർത്തും ഒഴിവാക്കുക. പുകവലി നിർത്തുക ആരോഗ്യപ്രശ്നങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും തടയുന്നതിനും പതിവായി ആരോഗ്യ പരിശോധനകളും സ്ക്രീനിംഗുകളും എന്നിവ ചെയ്യുക. സാമൂഹിക ബന്ധങ്ങൾ നിലനിർത്തുക എന്നുള്ളതാണ് മറ്റൊരു കാര്യം. ആരോഗ്യമാണ് നമ്മുടെയെല്ലാം ഏറ്റവും വലിയ സ്വത്ത്. അത് നിലനിർത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.