എ.ഐ യുടെ സഹായത്തോടെ പൂർണമായും ഓട്ടോമേറ്റഡ് കൃത്രിമ ഗർഭധാരണത്തിലൂടെ ലോകത്തിൽ ആദ്യത്തെ കുഞ്ഞ് ജനിച്ചതായി റിപ്പോർട്ട്. ഒരു ബീജം നേരിട്ട് അണ്ഡത്തിലേക്ക് കുത്തിവയ്ക്കുന്ന രീതിക് പകരമാണ് പുതിയ സംവിധാനം ഉപയോഗപ്പെടുത്തിയത്. മെക്സിക്കോയിലാണ് ഈ രീതിയിൽ ആൺകുഞ്ഞ് ജനിച്ചത്. 40-കാരിയായ സ്ത്രീയാണ് ഈ ഓട്ടോമേറ്റഡ് പ്രക്രിയയിലൂടെ ഗർഭിണിയായത്. മുമ്പ് നടത്തിയ ഗർഭധാരണശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിന് ശേഷമാണ് ഇവർക്ക് ഈ രീതിയിൽ ഗർഭിണിയാകാൻ സാധിച്ചത്. ഒമ്പത് മിനിറ്റും 56 സെക്കൻഡുമാണ് ഈ പ്രക്രിയ പൂർത്തിയാക്കാൻ ഒരു അണ്ഡത്തിന് ആവശ്യമായി വരുന്നത്. നിലവിൽ, പരീക്ഷണഘട്ടമായതിനാൽ ICSI പ്രക്രിയേക്കാൾ ഒരൽപം സമയം കൂടുതൽ പുതിയ സംവിധാനത്തിന് ആവശ്യം വരും. എന്നാൽ, ഭാവിയിൽ ഇത് വേഗത്തിലായേക്കുമെന്ന പ്രതീക്ഷയും ഡോക്ടർമാർ പങ്കുവയ്ക്കുന്നുണ്ട്.