കനത്ത ചൂട് താങ്ങാനാകാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം കുഴഞ്ഞുവീണതായി റിപ്പോർട്ട്. ഗുജറാത്തിലെ അഹമ്മദാബാദില്‍ നടക്കുന്ന പാര്‍ട്ടി കണ്‍വെന്‍ഷനിടെയാണ് ഇദ്ദേഹം കുഴഞ്ഞുവീണത്. ചിദംബരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മകനും കോണ്‍ഗ്രസ് എംപിയുമായ കാര്‍ത്തി ചിദംബരം ചൂണ്ടിക്കാട്ടി . അച്ഛന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും കാര്‍ത്തി ചിദംബരം കൂട്ടിച്ചേർത്തു. കുഴഞ്ഞുവീണ ചിദംബരത്തിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ താങ്ങിയെടുത്തുകൊണ്ടുപോകുന്ന വീഡിയോകൾ പുറത്തുവന്നിരുന്നു.