കോവിഡ് ബാധിച്ച യുവതിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി

കോവിഡ് ബാധിച്ച യുവതിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. ശിക്ഷ നാളെ വിധിക്കും. ആരോഗ്യ വകുപ്പിന്റെ ‘കനിവ്’ പദ്ധതിയുടെ ഭാഗമായ ‘108’ ആംബുലൻസിന്റെ ഡ്രൈവർ കായംകുളം കീരിക്കാട് തെക്ക് പനയ്ക്കച്ചിറ വീട്ടിൽ നൗഫലിനെയാണ് പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻ കോടതി കുറ്റക്കാരനായി കണ്ടെത്തിയത്. ഇയാൾ മുൻപ് വധശ്രമക്കേസിലും പ്രതിയാണ്. 2020 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ആറന്മുളയിൽ വിജനമായ സ്ഥലത്ത് അർധരാത്രിയാണ് ഇയാൾ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വർഗ പീ‌ഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂർണമായും വിഡിയോ റെക്കോർഡ് ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.