ലോകാരോഗ്യ ദിനത്തില്‍ രോഗബാധിതയായിരുന്ന നാളുകളില്‍ തന്നെ പ്രചോദിപ്പിച്ച കാര്യങ്ങളെക്കുറിച്ച് സംസാരിച്ച് നടി സാമന്ത. 2 വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ മയോസൈറ്റിസിന് ചികിത്സ തേടുന്നുവെന്ന് നടി ആരാധകരോട് തുറന്നു പരന്നിരുന്നു. അന്നുമുതല്‍, ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നുമുണ്ട് നടി സാമന്ത. ശരീരത്തിന്റെ പ്രതിരോധശക്തി മസിലുകളെ കീഴ്‌പ്പെടുത്തുന്ന അവസ്ഥയാണ് മയോസൈറ്റിസ്. ഒരു രോഗാവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ അത് ഏകാന്തവും നിസ്സഹായവുമായ അവസ്ഥയാണെന്നും ഇക്കാരണത്താലാണ് തന്റെ അനുഭവം പങ്കുവയ്‌ക്കേണ്ടത് അനിവാര്യമായി തോന്നുന്നതെന്നും നടി വ്യക്തമാക്കി. ആരോഗ്യസ്ഥിതി മോശമാകുമ്പോഴാണ് ജീവിതത്തില്‍ പ്രശ്‌നമുണ്ടാകുന്നത്. നിങ്ങളുടെ ശരീരത്തെ ബഹുമാനിച്ചാല്‍ മാത്രമേ അത് നിങ്ങളെ സ്‌നേഹിക്കുകയും ആവശ്യമുള്ള രീതിയില്‍ പ്രതികരിക്കുകയും ചെയ്യുകയുള്ളൂ. ശാരീരിക ആരോഗ്യത്തിന് പുറമെ മാനസികാരോഗ്യത്തിന് മുന്‍ഗണന നല്‍കണമെന്നും നടി ചൂണ്ടിക്കാട്ടി. ഒരു സമൂഹമെന്ന നിലയില്‍ പ്രമേഹത്തിന്റേയും അമിതവണ്ണത്തിന്റേയും കാര്യത്തില്‍ നമ്മള്‍ മുന്‍പന്തിയിലാണ് എന്നത് നല്ല കാര്യമല്ലെന്നും സാമന്ത കൂട്ടിച്ചേര്‍ത്തു.