വിനോദ യാത്രയ്ക്കിടെ കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചതായി റിപ്പോർട്ട്

കടന്നലുകൾ ആൾ അത്ര നിസാരക്കാരൻ അല്ല. കഴിഞ്ഞ ദിവസം പുറത്തു വന്ന ഞെട്ടിക്കുന്ന വാർത്ത ഏവരും ശ്രെദ്ധിച്ചുകാണുമല്ലോ? വിനോദയാത്രക്കിടെ ഗൂഡല്ലൂരിൽ വച്ച് കോഴിക്കോട് വടകര സ്വദേശി പുതിയോട്ടിൽ സാബിർ കടന്നൽ കുത്തേറ്റ് മരണപെട്ടു. കടന്നൽ ആക്രമണത്തിൽ പരിക്കേറ്റ ആസിഫ്, സിനാൻ തുടങ്ങിയവർ ചികിത്സയിൽ തുടരുകയാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. കഴിഞ്ഞ ദിവസം ആണ് മൂന്ന് പേരും ഊട്ടിയിലേക്ക് യാത്ര തിരിച്ചത്. സൂചി മലയിൽ നിന്ന് താഴോട്ടിറങ്ങിയ സാബിറിന് ആണ് ആദ്യം കടന്നൽ കുത്തേറ്റത്. ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റ് രണ്ട് പേർക്കും കുത്തേൽക്കുകയായിരുന്നു. കടന്നൽ ആക്രമണത്തിൽ മരിച്ച സാബിർ ആഴ്ചകൾക്ക് മുൻപാണ് വിദേശത്ത് നിന്നും നാട്ടിൽ എത്തിയത്. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഊട്ടിയിൽ പോയി മടങ്ങി വരുന്നതിനിടെയായിരുന്നു കടന്നൽ ആക്രമണം. സാബിറിനെ കടന്നൽ കൂട്ടം പൊതിഞ്ഞപ്പോൾ രക്ഷിക്കാൻ ആസിഫും സിനാനും ഓടി എത്തിയിരുന്നു. പക്ഷെ രക്ഷിക്കാൻ ആയില്ല. ആർക്കും അടുക്കാൻ പറ്റാത്ത വിധത്തിൽ ആയിരുന്നു കടന്നൽ ആക്രമണം.