രാജ്യത്ത് പ്രമേഹ മരുന്നിന്റെ വില കുറയും എന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ പ്രമേഹ ചികിത്സയ്ക്കു വ്യാപകമായി ഉപയോഗിക്കുന്ന ‘എംപാഗ്ലിഫ്‌ലോസിന്‍’ മരുന്നിന്റെ വില ഇപ്പോള്‍ ഒരു ഗുളികയ്ക്ക് 60 രൂപയാണ്. മാര്‍ച്ച് 11 മുതല്‍ മരുന്നിന്റെ വില ഒരു ടാബ്ലെറ്റിന് 9 രൂപ മുതല്‍ 14 രൂപ വരെ വിലയ്ക്കു ലഭിച്ചേക്കും. എംപാഗ്ലിഫ്‌ലോസിനുമേല്‍ ജര്‍മന്‍ ഫാര്‍മ കമ്പനിക്കുള്ള പേറ്റന്റ് ഇന്നു തീരുന്നതോടെയാണ് ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉല്‍പാദനം സാധ്യമാകുന്നത്. മാന്‍കൈന്‍ഡ് ഫാര്‍മ, ടൊറന്റ്, ആല്‍ക്കെം, ഡോ.റെഡ്ഡീസ്, ലൂപിന്‍ എന്നിവയാണ് ഈ മരുന്നു പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന മുന്‍നിര കമ്പനികള്‍. 2023ലെ ഐസിഎംആര്‍ പഠനപ്രകാരം 10.1 കോടിയില്‍ അധികം പ്രമേഹരോഗികള്‍ ഇന്ത്യയിലുണ്ട്.