ലോകത്തിലെ ഏറ്റവും സമൃദ്ധമായ രക്തദാതാക്കളിൽ ഒരാളായ ജെയിംസ് ഹാരിസൺ വിടവാങ്ങി

രക്തത്തിലെ പ്ലാസ്മ ദാനത്തിലൂടെ രണ്ട് ദശലക്ഷത്തിലധികം കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ച, ലോകത്തിലെ ഏറ്റവും സമൃദ്ധമായ രക്തദാതാക്കളിൽ ഒരാളായ ജെയിംസ് ഹാരിസൺ വിടവാങ്ങി. ഫെബ്രുവരി 17ന് ആസ്‌ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ ഒരു നഴ്സിങ് ഹോമിൽ ജെയിംസ് ഹാരിസൺ ഉറക്കത്തിൽ മരിച്ചതായി അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. അദ്ദേഹത്തിന് 88 വയസ്സായിരുന്നു. ‘സ്വർണ ഹസ്ത’മുള്ള മനുഷ്യൻ എന്ന് ആസ്‌ത്രേലിയയിൽ അറിയപ്പെടുന്ന ഹാരിസണിന്റെ രക്തത്തിൽ അപൂർവമായ ആന്റി ബോഡിയായ ആന്റി-ഡി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഗർഭസ്ഥ ശിശുക്കളെ ആക്രമിക്കാൻ സാധ്യതയുള്ള രോഗങ്ങൾക്കും ഗര്ഭിണികൾക് നല്കുന്ന മരുന്ന് നിർമിക്കാനും ഉപയോഗിക്കുന്നു. ഹാരിസണിന് 14 വയസ്സുള്ളപ്പോൾ ഒരു വലിയ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനാവേണ്ടിവന്നു. അതിൽ രക്തം സ്വീകരിച്ചിരുന്നു. അതിനുശേഷമാണ് പ്ലാസ്മ ദാനത്തിലേക്ക് കടന്നത്. 18 വയസ്സുള്ളപ്പോൾ രക്ത പ്ലാസ്മ ദാനം ചെയ്യാൻ തുടങ്ങിയ അദ്ദേഹം 81 വയസ്സ് വരെ ഓരോ രണ്ടാഴ്ച കൂടുമ്പോഴും അത് തുടർന്നുവെന്ന് ഹാരിസണിന് ആദരാഞ്ജലികൾ അർപ്പിച്ച ആസ്‌ത്രേലിയൻ റെഡ് ക്രോസ് ബ്ലഡ് സർവിസ് അനുസ്മരിച്ചു. 2005ൽ, ഏറ്റവും കൂടുതൽ രക്ത പ്ലാസ്മ ദാനം ചെയ്തതിന്റെ ലോക റെക്കോർഡ് അദ്ദേഹത്തിനുണ്ടായിരുന്നു. 2022ൽ യു.എസിലെ ഒരാൾ മറികടക്കുന്നതുവരെ ഈ പദവി നിലനിർത്തിയെന്ന് ഹാരിസന്റെ മകൾ ട്രേസി മെല്ലോഷിപ്പ് വ്യക്തമാക്കി.