ഇന്നത്തെ സമൂത്തിൽ പുരുഷ വന്ധ്യതാ നിരക് വളരെയേറെ വര്ധിക്കുന്നുണ്ട് . ആരോഗ്യകരമായ ഭക്ഷണശീലങ്ങളിൽ നിന്ന് അകന്നതും വ്യായാമക്കുറവും വന്ധ്യതക്കിടയാക്കുന്ന പ്രധാന ഘടകങ്ങളാണ്. തിരക്കും മാനസികസമ്മർദ്ദവും പുകവലിയും മദ്യപാനവുമെല്ലാം ജീവിതശൈലിയുടെ ഭാഗമായതും വന്ധ്യതാ നിരക്ക് കുത്തനെ ഉയർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ബീജവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പുരുഷ വന്ധ്യതക്കിടയാക്കുന്ന നിർണായക ഘടകം. ഇതിന് പല കാരണങ്ങളുണ്ട്. വൃഷണത്തിലെ അണുബാധ, വൃഷണ കാൻസർ, വെരിക്കോസീൽ, അകത്തേക്കിറങ്ങിയ അവസ്ഥയിലുള്ള വൃഷണം, ജീവിത തകരാറുകൾ, വൃഷണത്തിന് അമിതമായി ചൂടേൽക്കുക, മൂത്രദ്വാരം ലിംഗത്തിൻറെ ഒരു വശത്തേക്ക് മാറിയ അവസ്ഥ തുടങ്ങി നിരവധിഘടകങ്ങൾ ബീജവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കിടയാക്കുന്നുണ്ട്ശുക്ലത്തിൽ ശ്വേതാണുക്കളുടെ എണ്ണം വർധിക്കുന്നത് അണുബാധയുടെ ലക്ഷണമാണ്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലും മറ്റും വരുന്ന അണുബാധയും നീർക്കെട്ടും ബീജത്തിൻറെ അളവിനെ പ്രതികൂലമായി ബാധിക്കും. മറ്റൊരു പ്രെധാനപെട്ട കാരണമാണ് ചൂടുള്ള സാഹചര്യങ്ങളിലെ ജോലി. ബീജോൽപാദനത്തിന് ശരീരോഷ്മാവിനേക്കാളും കുറഞ്ഞ ഉൗഷ്മാവാണ് അനുയോജ്യം. അധികം ചൂടുള്ള ചുറ്റുപാടിൽ ജോലി ചെയ്യുന്നവരിൽ ബീജസംഖ്യ കുറയുന്നതായി കാണുന്നു. ഫാക്ടറികളിലെ തീച്ചൂളകളിൽ ജോലി ചെയ്യുന്നവർ, ദീർഘദൂര വാഹനങ്ങൾ ഓടിക്കുന്നവർ, എന്നിവർക്കെല്ലാം തൊഴിൽ സാഹചര്യങ്ങളിലെ അമിതചൂട് വന്ധ്യതക്കിടയാക്കാറുണ്ട്. പുരുഷവന്ധ്യതാ നിർണയത്തിൽ ബീജസംഖ്യക്ക് വളരെ പ്രാധാന്യമുണ്ട്. ഒരു മില്ലി ലിറ്റർ ശുക്ലത്തിൽ ഒന്നരകോടിയോളം ബീജങ്ങൾ ആരോഗ്യമുള്ള ഒരാളിൽ ഉണ്ടാകണം. ബീജത്തിൻറെ എണ്ണം കുറയുന്നതും വന്ധ്യതക്ക് കാരണമാകും.
GRESHMA VAIKOM