വൃക്കകളുടെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണെന്ന് നാം ഓർക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഡയാലിസിസ് ചെയ്യുന്നവരുടെ എണ്ണവും വൃക്ക മാറ്റിവയ്ക്കുന്നതിന് വേണ്ടി കാത്തിരിക്കുന്നവരുടെ എണ്ണവും കൂടുതലാണെന്നും മന്ത്രി ലോക വൃക്ക ദിനത്തില്‍ ചൂണ്ടിക്കാട്ടി. വൃക്കകള്‍ക്ക് രോഗമില്ലായെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള പരിശോധനകള്‍ കൃത്യമായ ഇടവേളകളില്‍ നടത്തേണ്ടതാണ്. കുഞ്ഞുങ്ങളിലെ ജന്മനായുള്ള വൃക്ക രോഗം കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും വേണ്ടി സൗജന്യ ചികിത്സാ പദ്ധതി ‘പ്രതീക്ഷ’ സര്‍ക്കാര്‍ ആരംഭിക്കുകയാണെന്നും തൊട്ടടുത്ത ദിവസം തന്നെ ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.