സംസ്ഥാനത്ത് തീപ്പൊള്ളലേറ്റവര്‍ക്ക് സൗജന്യ പ്ലാസ്റ്റിക് സര്‍ജറിക്ക് അവസരം

സംസ്ഥാനത്ത് തീപ്പൊള്ളലേറ്റവര്‍ക്ക് സൗജന്യ പ്ലാസ്റ്റിക് സര്‍ജറിക്ക് അവസരം. പൊള്ളൽ മൂലം അംഗവൈകല്യം വന്നവർക്കടക്കമുള്ളവർക്കുമാണ് സൗജന്യ പ്ലാസ്റ്റിക് സർജറി ക്യാമ്പ് ഒരുങ്ങുന്നത്. മാർച്ച്‌ 10 വരെ ക്യാമ്പിലേക്ക് രജിസ്റ്റര്‍ ചെയ്യാൻ സാധിക്കും. ശസ്ത്രക്രിയകൾ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയുടെ നേതൃത്വത്തിലാണ് നടത്തുന്നത്. സംസ്ഥാനത്ത് എവിടെയുള്ളവർക്കും സൗജന്യ പ്ലാസ്റ്റിക് സര്‍ജറി ക്യാമ്പിൽ പങ്കെടുക്കാം. രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും 9495744540 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.