കണ്ണൂരിൽ ചെവിവേദനയ്ക്ക് ചികിത്സ തേടിയ 5 വയസ്സുകാരിക്ക് മുതിർന്നവർക്ക് അലർജിക്കു നൽകുന്ന മരുന്ന് നൽകിയതായി ആരോപണം

കണ്ണൂരിൽ ചെവിവേദനയ്ക്ക് ചികിത്സ തേടിയ 5 വയസ്സുകാരിക്ക് മുതിർന്നവർക്ക് അലർജിക്കു നൽകുന്ന മരുന്ന് നൽകിയതായി ആരോപണം. സ്വകാര്യ ആശുപത്രി ഫാർമസിയിൽനിന്ന് മരുന്ന് മാറിനൽകിയെന്നാണ് വിവരം. കുട്ടി ഒരു ഡോസ് മരുന്ന് കഴിക്കുകയും ചെയ്തു. മരുന്ന് മാറിയവിവരം ആശുപത്രി അധികൃതരാണ് കുട്ടിയുടെ രക്ഷിതാവിനെ അറിയിച്ചത്. സ്കൂളിലായിരുന്ന കുട്ടിയെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചു. നിരീക്ഷണത്തിനു ശേഷം മറ്റു ആരോഗ്യ പ്രശ്നങ്ങളില്ലാത്തതിനാൽ കുട്ടിയെ വീട്ടിലേക്കു മടക്കി അയച്ചു. സംഭവത്തിൽ വിദഗ്ധ ഡോക്ടർമാരുടെ അഭിപ്രായം തേടിയ ശേഷം പരാതി നൽകുമെന്നു രക്ഷിതാക്കൾ വ്യക്തമാക്കി.