ആദ്യ റിമോട്ട് റോബോട്ടിക് സർജറി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ശസ്ത്രക്രിയ നടത്തി കുവൈറ്റ്

ഗൾഫിലെ തന്നെ ആദ്യ റിമോട്ട് റോബോട്ടിക് സർജറി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ശസ്ത്രക്രിയ നടത്തി കുവൈറ്റ്. യൂറോളജി കൺസൾട്ടന്‍റ് ഡോ. സാദ് അൽ ദോസാരിയുടെയും മെഡിക്കൽ ടീമിന്‍റെയും മേൽനോട്ടത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. കുവൈത്തിന് ഏറ്റവും മികച്ച മെഡിക്കൽ സേവനങ്ങൾ നൽകുന്നതിൽ തുടർന്നും വിജയിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ട് യോഗത്തിൽ ആരോഗ്യമന്ത്രി അമീർ ശൈഖ് മിഷാൽ അൽ അഹമ്മദിന്‍റെ ആത്മാർത്ഥമായ നന്ദിയും അഭിനന്ദനവും അറിയിച്ചു.