ഉമാ തോമസ് എംഎല്‍എയെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്

കൊച്ചിയിൽ കലൂര്‍ സ്റ്റേഡിയത്തിൽ ഉണ്ടായ അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഉമാ തോമസ് എംഎല്‍എയെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. എറണാകുളം റിനെ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്ന എംഎല്‍എയെ ഇന്നലെ വൈകുന്നേരമാണ് ഡിസ്ചാര്‍ജ് ആയത്. ഇന്നലെ വീഡിയോ കോളില്‍ എംഎല്‍എയുമായി മന്ത്രി സംസാരിച്ചു. ഡോ. കൃഷ്ണനുണ്ണി ഉള്‍പ്പെടെ ആശുപത്രി അധികൃതരോടും ആരോഗ്യ പ്രവര്‍ത്തകരോടും മന്ത്രി വീണ ജോർജ് അഭിനന്ദനം അറിയിച്ചു.